സിനിമയെ വെല്ലുന്ന മാസ് പരസ്യവുമായി ചാക്കോച്ചന്. സംവിധായകന് ഡിജോ ജോസ് ആന്റണിയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. സ്റ്റീലക്സ് ടി.എം.ടിയുടെ പരസ്യമാണ് ഡിജോ ഒരുക്കിയിരിക്കുന്നത്.
മുമ്പ് മോഹന്‍ലാലിനെ ഉപയോഗിച്ച് കൈരളി ടി.എം.ടിയുടെ പരസ്യവും ഒരുക്കിയിരുന്നു. ലാ കൊച്ചിന്റെ ബാനറില്‍ ഡിജോ തന്നെയാണ് പരസ്യത്തിന്റെ കോണ്‍സപ്റ്റും തയ്യാറാക്കിയിരിക്കുന്നത്.
കര്‍ഷകര്‍ക്കായി ഇറങ്ങി ശശി തരൂര്‍; കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജന്തര്‍ മന്തറില്‍
ക്യാമറ പ്രകാശ് വേലായുധന്, ജേക്സ് ബിജോയ് ആണ് സംഗീതം. സ്ക്രിപ്റ്റും സംഭാഷണവും സൂരജ് ജോസ് ആണ്. ആര്‍ട് സുനില്‍ ജോര്‍ജ്. എഡിറ്റിംഗ് അക്ഷയ് കുമാര്‍ എം.ജെ.
പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന ജനഗണമനയാണ് ഡിജോയുടെ പുതിയ ചിത്രം. ക്വീന്‍ സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂട് ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക