നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. അഖിൽ ആണ് വരൻ. തിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.
ആഘോഷപൂർവം നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ആര്യ തന്നെയാണ് സഹോദരിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായി ആരാധകരെ അറിയിച്ചത്. വാടാമല്ലി കളറിലുള്ള ലെഹങ്കയിൽ അതിസുന്ദരിയായിരുന്നു അഞ്ജന.
ഷർവാണിയായിരുന്നു അഖിലിന്റെ വേഷം. ആര്യയും അതിസുന്ദരിയായിരുന്നു. ലൈറ്റ് ബ്ല്യൂ ലെഹങ്കയാണ് താരം അണിഞ്ഞത്. ആര്യയുടെ മകളും മാച്ചിങ് വേഷത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക