കാമുകനുമായി അവിഹിതബന്ധത്തിൽ ഏർപ്പെടാൻ പോയ ഭാര്യയെ സിനിമയെ വെല്ലുന്ന തരത്തിൽ പിന്തുടർന്ന് കുടുക്കി ഭർത്താവ്. ഓഫീസിലേക്ക് എന്ന് പറഞ്ഞിറങ്ങിയ ഭാര്യയെ സംശയത്തിന്റെ പുറത്ത് ഭർത്താവ് പിന്തുടരുകയായിരുന്നു. ഹോട്ടലിലെ ബെഡ്റൂമിലെ മേൽക്കൂരയിൽ ഒളിച്ചിരുന്ന യുവതിയെ പോലീസിന്റെ സഹായത്തോടെ ഭർത്താവ് പുറത്തിറക്കുകയായിരുന്നു
സംശയത്തെ തുടർന്ന്, വീട്ടിൽ നിന്നുമിറങ്ങിയ ഭാര്യയെ ഭർത്താവ് പിന്തുടർന്നുകൊണ്ടേയിരുന്നു. എണ്ണപ്പാടത്തെ തൊഴിലാളിയായിരുന്ന ഭർത്താവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. പക്ഷെ ഭാര്യ അകൽച്ച കാണിക്കുന്നതിൽ അദ്ദേഹം നിരാശനായിരുന്നു. ഓഫീസിൽ ഒരു അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് ഒരവധി ദിവസം ഭാര്യ പുറത്തിറങ്ങിയപ്പോഴാണ് ഭർത്താവിന് സംശയം തോന്നിയത്. ശേഷം നടന്ന കാര്യങ്ങൾ ഇങ്ങനെ:
ഭാര്യയുടെ ടാക്സിയെ പിന്തുടർന്ന ഭർത്താവ് ഹോട്ടലിലെത്തി. തുടക്കത്തിൽ ഹോട്ടൽ അധികാരികൾ കടത്തിവിട്ടില്ലെങ്കിലും പോലീസിന്റെ സഹായത്തോടെ ഭർത്താവ് മുറി കണ്ടെത്തി പ്രവേശിച്ചു. ഫിലിപൈൻസിലാണ് സംഭവം. പരിഭ്രമിച്ച കാമുകനെ തടഞ്ഞു വച്ചു. ഇതിന് ശേഷമാണ് യുവതിയെ കണ്ടെത്തിയത്
ഭാര്യയുടെ വസ്ത്രങ്ങൾ നിലത്ത് ചിതറിക്കിടക്കുന്നത് തേടിയെത്തിയവരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പെട്ടെന്നാണ് മേൽക്കൂരയിൽ നിന്നും ഒരു ഒച്ച കേട്ടത്. ഇവരുടെ ഷൂ നിലത്തേക്ക് പതിക്കുകയും ചെയ്തു. മേൽക്കൂരയിലെ പൊത്തിൽ ഒളിച്ചിരിക്കുകയായിരുന്നു ഭാര്യ. ഏണി കൊണ്ടുവന്ന് അവരെ കണ്ടെത്തുകയും ചെയ്തു എന്ന് ‘ദി സൺ’ റിപ്പോർട്ട് ചെയ്യുന്നു. വനിതാ പോലീസ് വരാതെ നിലത്തിറങ്ങില്ല എന്ന നിലപാടിലായിരുന്നു ഇവർ
അരമണിക്കൂറോളം ശ്രമിച്ചിട്ടാണ് ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ കഴിഞ്ഞത്. ഇരുവർക്കുമെതിരെ കേസ് കൊടുക്കാനുള്ള തീരുമാനത്തിലാണ് ഭർത്താവ്. ഫിലിപൈൻസിൽ അവിഹിത ബന്ധം നിയമവിരുദ്ധമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക