ടോവിനോ തോമസ്, മംമ്ത മോഹൻദാസ് എന്നിവർ ഒന്നിച്ച ക്രൈം ത്രില്ലർ ചിത്രമായിരുന്നു ‘ഫോറൻസിക്’. ഫോറൻസിക്കിന്റെ പ്രാധാന്യം വ്യക്തമായി കാണിച്ച സിനിമയാണ് ഫോറന്‍സിക്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് തൊട്ട് മുൻപാണ് ചിത്രം തിയേറ്ററുകളി എത്തിയിരുന്നത്.
അന്ന് ജയിലില്‍ ഇരുന്ന് കരഞ്ഞു, ജീവിതം അവസാനിച്ചു എന്ന് തോന്നി; ചതിയുടെ കഥ പറഞ്ഞ് അശോകന്
ചിത്രം ബോളിവുഡിലേക്കെത്തുമ്പോൾ വിക്രാന്ത് മാസെയായിരിക്കും ടോവിനോ തോമസിന്റെ കഥാപാത്രമായി എത്തുക. മിനിസ്ക്രീനില്‍ നിന്ന് അഭിനയ രംഗത്തെത്തിയ വിക്രാന്ത് മസേ ലൂട്ടേര, ദില്‍ ധഡ്കനേ ദോ, ഹാല്ഫ് ഗേള്‍ഫ്രണ്ട് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, ചിത്രത്തിലെ മറ്റുള്ള താരങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക