സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭ വീണ്ടും എൻ.ഡി.എ നിലനിർത്തിയിരുന്നു. നഗരസഭാ വീണ്ടും പിടിച്ചടക്കിയ ആവേശത്തിൽ ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും ‘ജയ് ശ്രീറാം’ എന്ന ബാനർ ഉയർത്തുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത് പോലീസ്. സിപിഐഎം മുനിസിപ്പൽ സെക്രട്ടറി നൽകിയ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്ലീപ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു
ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാറിന്റെ ഭാര്യയുടെ വിജയ പ്രഖ്യാപനത്തിന് ശേഷമായിരുന്നു നഗരസഭ കെട്ടിടത്തിന് മുകളിൽ ബാനർ തൂക്കിയത്. വലിയ വിവാദങ്ങൾക്കാണ് സംഭവം വഴിവച്ചത്. സംഘപരിവാർ പ്രവർത്തകരെ ഉപയോഗിച്ച് ഒരു മതവിഭാഗത്തിന്റെ ചിഹ്നങ്ങളും മുദ്രാവാക്യവും ഉയർത്തി സമൂഹത്തിൽ മതസ്പർദ്ധ വളർത്തി ബോധപൂർവം പ്രകോപനവും കലാപവും സൃഷ്ടിക്കാനും നഗരസഭയിൽ ശ്രമമുണ്ടായെന്ന് സിപിഐഎം നൽകിയ പരാതിയിൽ പറയുന്നു.
ചെന്നിത്തല നിയമസഭയിലെ ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്: പി.സി ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക