കോവിഡ് 19 നെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതിന് പിന്നാലെ യുഎസ്സിൽ ഡോക്ടർക്ക് ഗുരുതരമായ അലർജി. ബോസ്റ്റൺ മെഡിക്കൽ സെന്ററിലെ ഡോക്ടർക്കാണ് അലർജി പ്രശ്നം നേരിട്ടത്. ന്യൂയോർക്ക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡിനെതിരെയുള്ള മൊഡേണ വാക്സിനാണ് ഡോക്ടർ സ്വീകരിച്ചത്. ആശുപത്രിയിലെ ജനറിക് ഓങ്കോളജി വിഭാഗത്തിലെ ഡോ. ഹുസൈൻ സദ്ർസാദേഹ് എന്ന ഡോക്ടറാണ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ഉടനെ തന്നെ അലർജിയുണ്ടായതായി ഡോക്ടർ പറയുന്നു. തലകറക്കവും ഹൃദയമിടിപ്പ് കൂടിയതായും ഡോക്ടർ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
മൊഡേണ വാക്സിൻ സ്വീകരിച്ച ശേഷം ആദ്യമായാണ് ഇത്ര ഗുരുതരമായ അലർജി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അലർജി ഉണ്ടായ ഉടനെ തന്നെ ഡോക്ടറെ എമർജൻസി വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക