ക്രിസ്മസ് രാവിൽ പ്രത്യേകമായി അനുവദിച്ച ‘സ്വകാര്യ സന്ദർശനത്തിന്’ഭാര്യ വരാത്തതിന്റെ ദേഷ്യത്തിൽ ലിംഗം ച്ഛേദിച്ച് തടവുകാരൻ. സൗത്ത് വെസ്റ്റ് സ്പെയിനിലെ പ്യൂർട്ടോ ഡി സാന്റയിലുള്ള ജയിലിലാണ് ഞെട്ടിക്കുന്ന സംഭവം.
വിവാഹിതരായ പങ്കാളികൾക്ക് സ്വകാര്യ നിമിഷങ്ങൾ ചിലവഴിക്കുന്നതിനും ലൈംഗിക കാര്യങ്ങളിൽ ഏർപ്പെടുന്നതിനുമടക്കം പ്രത്യേകമായി അനുവദിക്കുന്ന അധിക സമയമാണിത്.
ക്രിസ്മസ് ദിനത്തിലും ഇതുപോലെ കോൺജുഗൽ വിസിറ്റിന് അനുവാദം നൽകിയിരുന്നു. എന്നാൽ തന്റെ ഭാര്യ സന്ദർശനത്തിന് വിസ്സമ്മതിച്ചു എന്നറിഞ്ഞ തടവുകാരന് ലിംഗം മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് യുകെ മാധ്യമമായ ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്.
രക്തത്തില്‍ കുളിച്ച നിലയിലാണ് ജയിൽ അധികൃതർ ഇയാളെ കണ്ടെത്തുന്നത്. ഉടൻ തന്നെ ജയിലിലെ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. ഇയാളുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. എന്നാൽ മുറിച്ചു മാറ്റിയ അവയവം തുന്നിച്ചേർത്തോ എന്ന കാര്യം സംബന്ധിച്ച് വ്യക്തതയില്ല. തടവുകാരന്റെ പേരടക്കമുള്ള വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഇയാൾ എന്തിനാണ് തടവില്‍ കഴിയുന്നതെന്നോ ഇയാൾക്ക് മാനസികമായി പ്രശ്നങ്ങള്‍ ഉണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ലെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക