ടൊവിനോ തോമസ് ചിത്രം ‘കള’യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും നിര്‍ണായകമായ സിനിമയാകും ഇതെന്നാണ് സൂചനകള്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി. എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള.
കളയുടെ ചിത്രീകരണത്തിനിടെ താരത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ വയറിന് പരിക്കേല്‍ക്കുകയായിരുന്നു. ആഴ്ചകള്‍ നീണ്ട വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ഷൂട്ടിംഗിനെത്തിയത്.
”വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ സ്വപ്നമാക്കിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് ഒപ്പമാണ് കള എന്ന സിനിമ. സിനിമ ചര്‍ച്ച ചെയ്യുകയും ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കുകയും ചെയ്തിരുന്ന ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ പൂര്‍ത്തിയാക്കി. സിനിമയോടുള്ള അഭിനിവേശവും പരസ്പര വിശ്വാസവുമാണ് ഈ സ്വപ്നം സാദ്ധ്യമാക്കിയത്.”
”കള കഠിനമാണ്, അതികഠിനം. എന്നാല്‍ സിനിമയോടുള്ള അടങ്ങാത്ത സ്നേഹം എല്ലാം സാദ്ധ്യമാക്കി. ഈ ടീമിന്റെ അഭിനിവേശം കളയെയും മറ്റൊരു തലത്തിലെത്തിക്കുമെന്ന എനിക്ക് ഉറപ്പുണ്ട്” എന്നാണ് ടൊവിനോ ചിത്രത്തിലെ ഒരു സ്റ്റില്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക