ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയ് – വിജയ് സേതുപതി എന്നിവരൊന്നിക്കുന്ന ‘മാസ്റ്റർ’. കൈതിക്കു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിങ് ആമസോൺ സ്വന്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ തിയേറ്ററുകളെല്ലാം അടച്ചിരുന്നു. തിയേറ്ററുകളിൽ പുതിയ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. ആ കാത്തിരിപ്പിനു കൂടി വിരാമമിടുകയാണ് ‘മാസ്റ്റർ’.
മാസ്റ്റർ ജനുവരി 13ന് റിലീസ് ചെയ്യുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. തീയേറ്ററിൽ ആളുകളെ കയറ്റുന്നതിനുള്ള നിയന്ത്രണം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ടാണ് വിജയ് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ചിത്രം പൊങ്കലിന് തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക