ചെന്നൈ: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ക്വാറന്റയിനില്‍ കഴിയുന്ന താന്‍ വേഗം സുഗം പ്രാപിക്കട്ടെ എന്ന് ട്വീറ്റ് ചെയ്ത നടന് മഹേഷ് ബാബുവിന് സഹതാരം രാംചരണ്‍ നന്ദി അറിയിച്ചു. ഇരുവരും ട്വിറ്ററിലൂടെയാണ് ആശയവിനിമയം നടത്തിയത്.
ചൊവ്വാഴ്ചയാണ് രാംചരണിന് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ക്ഷേമം അന്വേഷിച്ച് ട്വീറ്റ് നടത്തിയവര്‍ക്കെല്ലാം രാംചരണ്‍ മറുപടി നല്കി. ആയിരക്കണക്കിന് കമന്റുകാണ് താരത്തിന്റെ ട്വീറ്റിന് ലഭിച്ചത്.
രാം ചരണിന് പിന്നാലെ ബന്ധുവായ വരുണ്‍ തേജിനും പോസിറ്റീവായിരുന്നു. ഇവരെല്ലാവരും ക്രിസ്മസിന് വീട്ടില്‍ ഒത്തുചേര്‍ന്നിരുന്നു.
അല്ലു അര്ജുന്, സഹോദരന്മാരായ അല്ലു സിരിഷ്, ബോബി, ബന്ധുവും നടിയുമായ നിഹാരിക, ഭര്‍ത്താവ് ചൈതന്യ, രാംചരണിന്റെ സഹോദരി സുഷ്മിത, ശ്രീജ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക