കണ്ണൂർ :ഓണ്‍ലൈന്‍ പഠന പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് സംസ്ഥാന ഹയര്‍സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീം ഏറ്റെടുത്ത എഡ്യൂക്കേഷണല്‍ ഹെല്പ്പിന്റെ ഭാഗമായി വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അമ്പതാമത്തെ ടി വി വിതരണം ചെയ്തു.
ടിവിയുടെ വിതരണം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലയില്‍ എന്‍ എസ് എസ് യൂണിറ്റുകള്‍ നല്കിയ ഇരുന്നൂറ് ടി വികളില്‍ നാലിലൊന്നും വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റാണ് നല്‍കിയത്.
നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീധരന് കൈതപ്രം, വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍ പ്രശാന്ത് വേങ്ങാട്, ടി കെ എ ഖാദര്‍, മീരാഭായ്, എം ജിബിന്‍, ദര്ശന് വിനോദ്, പി സായൂജ്, പി ദിനില്‍ ദാസ് മടപ്പള്ളി, അഞ്ജുഷ് ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക