തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം ലഭിച്ചു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ സാമ്പിൾ പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞില്ല. പൂനെ വൈറോളജി ലാബിലേക്ക് അയച്ച ആറു സാമ്പിളുകളുടെ ഫലമാണ് ഇന്ന് ലഭിച്ചത്.
പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി മോട്ടോർ വാഹന വകുപ്പ്: ഇന്ന് മുതൽ എല്ലാ ഓഫീസുകളും ഇ- ഓഫീസ്
ബ്രിട്ടണിൽ നിന്നെത്തി കൊറോണ സ്ഥിരീകരിച്ചവരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ ആദ്യ ഘട്ടത്തിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നത്. ഇനിയും കൂടുതൽ ഫലം വരാനുണ്ട്. പത്തനംതിട്ടയിൽ നിന്നും അയച്ച 3 സാമ്പിളുകളുടെയും എറണാകുളത്ത് നിന്നയച്ച 2 സാമ്പിളുകളുടെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിന്റേയും ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്.
ബ്രിട്ടണിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം മറ്റ് രാജ്യങ്ങളിലേക്കും പടർന്നു കൊണ്ടിരിക്കുകയാണ്. സ്പെയ്ൻ, സ്വീഡൻ, സ്വിറ്റ്സർലാന്റ്, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, നെതർലാന്റ്, ഓസ്ട്രേലിയ, യുഎഇ എന്നിവിടങ്ങിളിലെല്ലാം പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ ലോകരാജ്യങ്ങളെല്ലാം അതീവ ജാഗ്രതയിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക