കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. പിടിച്ചെടുത്തത് ഒരു കോടി 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ്. രണ്ട് മലപ്പുറം സ്വദേശികള്‍ സംഭവത്തില്‍ പിടിയിലായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത് 2596 ഗ്രാം സ്വര്‍ണമാണ്.
വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി
1298 ഗ്രാം വീതം സ്വര്‍ണം കണ്ടെടുത്തത് ഇന്‍ഡിഗോ വിമാനത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശികളായ നിഷാദ്, സക്കീര്‍ എന്നിവരില്‍ നിന്നാണ്. സ്വര്‍ണം ഉണ്ടായിരുന്നത് ചെക്കിന് ബാഗ്ഗേജിന് അകത്ത് വാതില്‍ കുറ്റിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി. എ. കിരണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം പിടികൂടിയത്. കരിപ്പൂരില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം നാല് കോടിയിലധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക