ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച jassie-gift-ആല്‍ബത്തിലെ ക്രിസ്തീയ ഭക്തിഗാനം പുറത്ത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലാണ് ”വാ വാ വാനദൂതരെ വരൂ വരൂ” എന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ബേബി ജോണ്‍ കലയന്താനിയാണ് വരികളെഴുതി സംഗീതം ഒരുക്കിയത്.
രചനയിലും ഈണത്തിലും നിറഞ്ഞു നില്ക്കുന്ന ദൈവീകതയും, പുതുമയാര്‍ന്ന ഓര്‍ക്കസ്ട്രേഷനും, ജാസി ഗിഫ്റ്റിന്റെയും വിജയലക്ഷ്മിയുടേയും വ്യത്യസ്തമായ ആലാപനശൈലിയും ഈ ഗാനം പുതുമയുള്ളതും ഇമ്പമുള്ളതുമാക്കുന്നു.
ബിജു നാരായണന്, നജീം അര്‍ഷാദ്, ചിത്ര അരുണ്‍, രമേഷ് മുരളീ എന്നീ ഗായകരാണ് സത്യദീപം ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക