സ്ത്രീകളിൽ നടത്തുന്ന വന്ധ്യംകരണം ഏറ്റവും ഫലവത്തായ കുടുംബാസൂത്രണ മാർഗങ്ങളിൽ ഒന്നായി എക്കാലവും കണക്കാക്കപ്പെട്ട് പോരുന്നു. ജനന നിയന്ത്രണത്തിന് ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും ഏറ്റവും ഇളയ കുഞ്ഞു ജനിച്ച ശേഷം ആശുപത്രികളിൽ ഈ പ്രക്രിയ ചെയ്തു കൊടുക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ ഒരു കാര്യം ഈ സ്ത്രീയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുകയാണ്
രണ്ടു കുട്ടികൾ ജനിച്ച ശേഷം പ്രസവം നിർത്താനുള്ള വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി 20 കൊല്ലങ്ങൾക്ക് ശേഷം വീണ്ടും അമ്മയായിരിക്കുകയാണ് ഒരു യുവതി. താനും ഭർത്താവും വളരെയധികം ഞെട്ടലോടെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞതെന്ന് യുവതി. വിശ്വസിക്കാനാവാത്തതിനാൽ ഒട്ടേറെ തവണ പരിശോധനകളും നടത്തേണ്ടി വന്നു ഇവർക്ക്. തന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് യുവതി പറയുന്നു .
തന്റെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് യുവതി മൂത്ത കുട്ടിക്ക് ജന്മമ നൽകുന്നത്. 1994ലായിരുന്നു അത്. മൂത്തയാൾ മകളാണ്. തൊട്ടടുത്ത വർഷം ജെയ്ക് എന്ന മകനും ജനിച്ചു. പ്രസവത്തിലെ ചില സങ്കീർണതകൾ മൂലം വളരെ വേഗം തന്നെ ഇവർ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. അപ്പോൾ പ്രായം 23 വയസ്സ്
യുനാ ടോമിൽസൺ എന്ന വിദേശ വനിതയുടേതാണ് ഈ അത്ഭുതപ്പെടുത്തുന്ന കഥ. ആദ്യ രണ്ടു പ്രസവങ്ങളും സിസേറിയൻ ആയതു കൊണ്ടാണ് യുനാ വന്ധ്യംകരണത്തിന് വിധേയയായത്. 99.9 ശതമാനം വിജയം ഉറപ്പു ലഭിച്ച ശേഷമാണ് താൻ ശസ്ത്രക്രിയയ്ക്ക് വിധേയയായത് എന്ന് യുനാ. ശേഷം 2001ൽ ഇവർ പോൾ എന്നയാളെ പരിചയപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്തു
ഇനി പ്രസവിക്കാൻ സാധിക്കില്ലെന്ന കാര്യം യുവാ പോളിനോട് തുടക്കകത്തിലെ പറഞ്ഞിരുന്നു. അതിനാൽ തന്നെ പോൾ യുനായുടെ മക്കൾക്ക് നല്ലൊരച്ഛനായി ജീവിതം തുടർന്ന്. പെട്ടെന്നാണ് അപ്രതീക്ഷിത സാഹചര്യങ്ങളുടെ അരങ്ങേറ്റം
2014ൽ യോനായുടെ നാല്പത്തിയൊന്നാം വയസ്സിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. ഗർഭിണിയാണെന്നറിഞ്ഞു. വിശ്വസിക്കാൻ സാധിക്കാത്തതിനാൽ യുനാ അഞ്ച് ടെസ്റ്റുകൾ നടത്തി. അഞ്ചും അടിവരയിട്ടു പറഞ്ഞു യുനാ ഗർഭിണിയാണെന്ന്
പോളും ഷോക്കിലായി. എന്നാൽ തൊട്ടുപിന്നാലെ സന്തോഷം കടന്നെത്തി. 2015 ഫെബ്രുവരിയിൽ യോനാ ആരോഗ്യമുള്ള മകൾക്കു ജന്മം നൽകി. റോബിൻ എന്ന് പേരിട്ടു. ഇക്കാര്യം ഇപ്പോൾ പുറത്തു പറഞ്ഞതിന് കാരണമുണ്ട്
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ക്ലിപ്പുകൾ ഇളകിവന്നതാണ് കാരണം. അതിലൊരെണ്ണം ബ്ലാഡറിൽ തറച്ചിരിപ്പായിരുന്നു. ഇതിന്റെ ഫലമായി താൻ കാലുകളിൽ അസ്വസ്ഥതയോടു കൂടി ജീവിക്കേണ്ടതായി വന്നു എന്നും ഇവർ പരാതിപറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക