പ്രഖ്യാപിച്ചത് മുതൽ തന്നെ ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് ‘തുറമുഖം’. മൂത്തോന് ശേഷമുള്ള നിവിൻ പോളിയുടെ മറ്റൊരു അസാധ്യ പ്രകടനം രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം മെയ് 13 ന് തിയേറ്ററുകളിൽ എത്തും. നിവിൻ പോളി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
പൃഥ്വിരാജ് നായകനാകുന്ന ‘തീര്‍പ്പ്’; സംവിധാനം രതീഷ് അമ്പാട്ട്, തിരക്കഥ മുരളി ഗോപി
ഈദ് റിലീസ് ആയി എത്തുന്ന ചിത്രം അൻപതാമത് റോട്ടർഡാം ഫെസ്റ്റിവലിൽ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, പൂർണിമ ഇന്ദ്രജിത്ത്, സുദേവ് നായർ, മണികണ്ഠൻ ആചാരി തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കും.
ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു- വീഡിയോ
പ്രതികരിക്കാൻ ഇവിടെ എഴുതുക