തമിഴിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ‘കോലമാവ് കോകില’. താരറാണി നയൻതാരയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയൊരു വാർത്ത എത്തിയിരിക്കുകയാണ്. സിനിമ ബോളിവുഡിലേയ്ക്ക് എടുക്കുകയാണ്. ചിത്രം ബോളിവുഡിലേക്ക് എത്തുമ്പോൾ നയൻതാര അവതരിപ്പിച്ച കോകിലയായി എത്തുന്നത് ജാന്‍വി കപൂര്‍ ആണെന്നാണ് വാർത്തകൾ. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം തമിഴിൽ സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ്.
അഭിമാന നിമിഷം! മകൾക്ക് സല്യൂട്ട് നൽകി അച്ഛൻ; വൈറലായി ചിത്രം
ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ പെണ്‍കുട്ടി ആയാണ് ജാന്‍വി എത്തുക. പഞ്ചാബിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കുകയെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക