എന്തു പറയുന്നതിലും നര്‍മ്മം കൂടി കലര്‍ത്തുന്ന രമേഷ് പിഷാരടി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമാണ്. ക്യാപ്ഷന്‍ സിംഹം എന്നാണ് സോഷ്യല്‍ മീഡിയ താരത്തെ വിശേഷിപ്പിക്കുന്നത്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് നല്കുന്ന ക്യാപ്ഷനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
കുടുംബസമേതം റിയാലിറ്റി ഷോയില്‍ എത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭാര്യ സൗമ്യക്കും മൂന്ന് മക്കള്‍ക്കും ഒന്നിച്ചാണ് ഇങ്ങനെ ഒരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയിലാണ് രമേഷ് പിഷാരടി എത്തിയത്. പരിപാടിയിലെ ഒരു ജഡ്ജ് കൂടിയാണ് താരം.
അവതാരകയായ രഞ്ജിനിയും മത്സരാര്‍ത്ഥികളും സൗമ്യയോട് പിഷാരടിയെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ചോദ്യങ്ങള്‍ കൂടിയതോടെ ”ഇവര്‍ തിരിച്ചും മറിച്ചും പലതും ചോദിക്കും, നമ്മള് പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയതാണെന്നേ പറയാവൂ” എന്ന ഉപദേശമാണ് പിഷാരടി സൗമ്യക്ക് നല്‍കുന്നത്.
കോമഡി ഷോകളില്‍ തുടങ്ങിയ പിഷാരടി 2008-ല്‍ പൊസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. കോമഡി റോളുകളില്‍ തിളങ്ങിയ താരം പഞ്ചവര്‍ണതത്ത, ഗാനഗന്ധര്വ്വന് എന്നിങ്ങനെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ദ പ്രീസ്റ്റ്, മോഹന്‍കുമാര്‍ ഫാന്‍സ് എന്ന ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിനെത്തുന്നത്.
blob:https://www.facebook.com/2d0177d3-01f8-4efe-b76d-0d52d4ce586a
പ്രതികരിക്കാൻ ഇവിടെ എഴുതുക