വരാനിരിക്കുന്ന വർഷത്തിൽ വളരെയധികം ഡിമാൻഡുണ്ടായേക്കാവുന്ന ചില ജോലികൾ ഇതാണ്. കൊവിഡ് മഹാമാരി പല ജോലികളും വർക്ക് ഫ്രം ഹോം ആക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
സൈബർ സുരക്ഷ വിദഗ്ധർ
പകർച്ചവ്യാധി വന്നതോടെ ആളുകൾ വീടുകളിൽ ഒതുങ്ങി, എന്നാൽ കമ്പനികൾക്ക് വേഗത്തിൽ മുന്നേറേണ്ടിവന്നു. ഒപ്പം ലോകത്ത് തന്നെ സൈബർ ആക്രമണങ്ങളും വർധിച്ചു. അതുകൊണ്ട് തന്നെ കമ്പനി ഡാറ്റകളെ പരിരക്ഷിക്കുന്ന പ്രതിരോധശേഷിയുള്ളതും കരുത്തുറ്റതുമായ സുരക്ഷാ സംവിധാനങ്ങൾ നിർമ്മിക്കാൻ നിർദ്ദിഷ്ട വൈദഗ്ധ്യമുള്ള വ്യക്തികളുടെ ആവശ്യം വരും ഉയരും.
ഡാറ്റ അനലിസ്റ്റുകൾ
12 മാസങ്ങൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിലും, ഓൺലൈൻ മീറ്റിംഗുകൾ നടത്തുന്നതിലും, സോഷ്യൽ മീഡിയ വഴി ഇടപഴകൽ നടത്തുന്നതിനും ഇൻറർനെറ്റിനെ ആശ്രയിക്കുന്നത് കൂടുതൽ ആഴത്തിലായി. അതിനാൽ ഈ ജോലിക്ക് ഡിമാന്റ് കൂടും.
ഡോക്ടർമാർ
ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിലെ വിടവുകൾ നികത്തുന്നതിന് വരാനിരിക്കുന്ന കാലത്ത് ധാരാളം ഡോക്ടർമാർ ആവശ്യമായി വരും.
ഡിജിറ്റൽ മാർക്കറ്റിംഗ്
ഡിജിറ്റൽ സാങ്കേതികവിദ്യകളെയും സോഷ്യൽ മീഡിയ ട്രെൻഡുകളെയും നന്നായി അറിയുന്ന ഉദ്യോഗാർത്ഥികൾക്ക് 2021 ൽ ഉയർന്ന ഡിമാൻഡുണ്ടാകും.
കണ്ടന്റ് ക്രിയേറ്റേഴ്സ്
ഗുണനിലവാരമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിന് അടുത്ത വർഷം മാത്രമല്ല, മുന്നിലുള്ള നിരവധി വർഷങ്ങളിലും ഉയർന്ന ഡിമാൻഡുണ്ടാകാൻ സാധ്യതയുണ്ട്. വളരെയേറെ മത്സരം നടക്കുന്ന ഒരു മേഖലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക