കൊച്ചി : ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി കസ്റ്റംസ് ഓഫീസിൽ 10 മണിയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിക്കുക. ബുധനാഴ്ച ഹാജരാകണമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയച്ചത്.
ഇത് രണ്ടാം തവണയാണ് അയ്യപ്പനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം ഹാജരാകാനായിരുന്നു കസ്റ്റംസ് ആദ്യം നിർദ്ദേശിച്ചത്. എന്നാൽ
എന്നാൽ എത്താത്തതിനെ തുടർന്ന് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
കസ്റ്റംസ് നോട്ടീസ് നൽകിയില്ലെന്ന് ആരോപിച്ചാണ് അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. ഫോണിൽ ബന്ധപ്പെടുക മാത്രമാണ് ചെയ്തതെന്നും, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയില്ലെന്നും അയ്യപ്പൻ പറഞ്ഞു.
ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാനുള്ള തീരുമാനം. ഡോളർ കടത്ത് കേസിൽ കോൺസുലേറ്റിലെ ഡ്രൈവർമാരെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക