ജോസ് കെ. മാണി കടുത്തുരുത്തിയില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എമ്മിലെ നേതാക്കളും അണികളും. പ്രധാന നേതാക്കളുടെ അഭിപ്രായം പാലായേക്കാള്‍ പ്രധാനം കടുത്തുരുത്തിയാണെന്നാണ്. കടുത്തുരുത്തിയില്‍ ജോസ് കെ. മാണി എത്തിയാല്‍ വന്‍ ഭൂരിപക്ഷം നേടാനാകുമെന്ന് മുന്‍ എംഎല്‍എ പി.എം. മാത്യു വ്യക്തമാക്കി.
കെ.എം. മാണിയുടെ ഔദാര്യം കൊണ്ടുമാത്രമാണ് മോന്‍സ് ജോസഫ് കടുത്തുരുത്തിയില്‍ ജയിച്ചതെന്നും ക്രൈസ്തവ സഭകളുടെ പിന്തുണ ജോസിനാണെന്നും പി.എം. മാത്യു പറഞ്ഞു. എന്നാൽ പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാമെന്ന നിലപാടിലാണ് സിപിഐഎം. കൂടാതെ സീറ്റിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിനില്ലെന്നും സിപിഐഎം നേതൃത്വം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക