നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിലേക്ക് തിരിച്ചുവരുമെന്ന് സൂചന നൽകി പി.സി ജോർജ് എം.എൽ.എ രംഗത്ത്.
ദുർബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താൻ താൻ മുന്നണിയിലേക്ക് വരുന്നുവെന്നും യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലർ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുൻനിരയിലേക്ക് വരണമെന്നും സർക്കാരിനെതിരെ സമരം നയിക്കണമെന്നും പി.സി.ജോർജ് അഭിപ്രായപ്പെട്ടു.
കോൺഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തർക്കവുമില്ല. പ്രദേശികമായ ചില തർക്കങ്ങൾ പറഞ്ഞ് തീർക്കാവുന്നതേയുള്ളൂ എന്നും പി.സി ജോർജ് കൂട്ടിചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക