തന്റെ സുന്ദരമായ മുടിയുടെ രഹസ്യം ആരാധകരോട് പങ്കുവെച്ച് ബംഗാളി സുന്ദരി ബിപാഷ ബസു. തലമുടിയുടെ സംരക്ഷണത്തിനായി സവാള ജ്യൂസ് തലയിൽ പുരട്ടുന്ന വീഡിയോ ആണ് ബിപാഷ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആഴ്ചയിൽ ഒരു തവണ സവാള ജ്യൂസ് തലയിൽ പുരട്ടി മസാജ് ചെയ്യാറുണ്ടെന്ന് ബിപാഷ പറയുന്നു.
” രണ്ട് സവാള മിക്സിയിൽ അരച്ച് ജ്യൂസ് പരുവത്തിൽ ആക്കും, ശേഷം അരിച്ചെടുത്ത് ജ്യൂസ് മാത്രം നന്നായി തലയിൽ മസാജ് ചെയ്യും. ഒരു മണിക്കൂറിനു ശേഷം കഴുകി കളയും” ബിപാഷ വീഡിയോയിൽ പറയുന്നു. ഞാൻ വെറും സവാള ജ്യൂസ് മാത്രമാണ് ഉപയോഗിക്കുന്നത്, നിങ്ങൾക്ക് വേണമെങ്കിൽ വെർജിൻ കോക്കനട്ട് ഓയിൽ, ലെമൺ ജ്യൂസ്, ലാവെൻഡർ ഓയിൽ എന്നിവ ഇതിൽ ചേർക്കാമെന്നും ബിപാഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സൗന്ദര്യത്തിലും ഫിറ്റ്നസ്സിനും ഏറെ ശ്രദ്ധ പുലർത്തുന്ന ബിപാഷയുടെ വർക്ക് ഔട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ വൈറൽ ആണ്. . 1996ലെ സുപ്പർ മോഡൽ മത്സരത്തിൽ ഒന്നാം സ്ഥാനവും ഇവർ നേടിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക