സംസ്ഥാനത്ത് സിനിമാ തീയറ്ററുകള്‍ മറ്റന്നാള്‍ തുറക്കുകയാണ്. വിനോദനികുതി ഒഴിവാക്കിയുള്ളത് ഉള്‍പ്പടെ ആശ്വാസനടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങന:
‘വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി- അദ്ദേഹം കുറിച്ചു.
‘സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു ആ നന്ദി. കൂട്ടത്തിൽ ഞാനും. ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി– അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വിജയ് നായകനായ മാസ്റ്റര്‍ മറ്റന്നാള്‍ കേരളത്തില്‍ റിലീസ് ചെയ്യും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ബിഗ്സ്കീനിലെ സിനിമ ആസ്വദനത്തിന് ബിഗ് ബജറ്റ് ചിത്രമായ മാസ്റ്റര്‍ വഴിയൊരുക്കും. നാളെ ടെസ്റ്റ് സ്കീനിങ് നടത്തിയ ശേഷം മറ്റന്നാള്‍ തീയറ്ററുകള്‍ തുറക്കാനാണ് സിനിമ സംഘടനകള്‍ക്കിടയില്‍ ധാരണയായിരിക്കുന്നത്. സിനിമാ മേഖലക്ക് ആശ്വസാകരമായ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് കൊച്ചിയിലുണ്ടാകും. സിനിമ സംഘടനകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക