കേരള മാരിടൈം ബോര്‍ഡിന്റെ കീഴില്‍ കപ്പല്‍ വ്യവസായ മേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന മാരിടൈം അക്കാദമിയുടെ കണ്ണൂര്‍ കേന്ദ്രത്തിന്റെയും കോഴ്സുകളുടെയും ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നാളെ നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അറക്കല്‍ മ്യൂസിയത്തിന് അടുത്തുള്ള അക്കാദമി കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ സുധാകരന് എം പി അധ്യക്ഷനാവും. മേയര്‍ അഡ്വ ടി ഒ മോഹനന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക