കണ്ണൂർ :ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ അഴീക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡ് കെ അജീഷ് നിര്‍വഹിച്ചു. പഞ്ചായത്തിലെ 45 അങ്കണവാടികള്‍ക്കായി 135 എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡ് എ റീന അധ്യക്ഷയായി. സ്ഥിരം സമിതി അംഗങ്ങളായ ടി അഷ്റഫ്, കെ കെ മിനി, കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന് എക്സി.എഞ്ചിനീയര്‍ എ എന്‍ ശ്രീലാകുമാരി, പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സബ് ഡിവിഷന് അസി.എക്സി.എഞ്ചിനീയര്‍ പി നിഷ, അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി.എഞ്ചിനീയര്‍ എസ് ദിജീഷ് രാജ് എന്നിവര്‍ പങ്കെടുത്തു. അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഫിലമെന്റ് രഹിത കേരളം പദ്ധതിയിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് നാളെ (ജനുവരി 23) മുതല്‍ എല്‍ ഇ ഡി ബള്‍ബുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക