സ്മാര്‍ട്ഫോണ്‍ വ്യവസായത്തിൽ 450 കോടി ഡോളറിന്റെ നഷ്ടമുണ്ടായ സാഹചര്യത്തിൽ വ്യവസായത്തിൽ നിന്ന് പിന്മാറാൻ ആലോചിക്കുന്നതായി എൽ.ജി. വിപണിയില്‍ നിന്ന് പിന്മാറുക, വില്പനയില് മാറ്റം വരുത്തുക അല്ലെങ്കിൽ സ്മാര്‍ട്ഫോണ്‍ വ്യവസായം ലഘൂകരിക്കുക തുടങ്ങിയ പദ്ധതികളാണ് കമ്പനി ആലോചിക്കുന്നത്. ഇവയിലേതെങ്കിലും ഒരു തീരുമാനം കൈക്കൊള്ളാനാണ് തീരുമാനം.
ഇലക്ട്രോണിക്സ് കമ്പനിയായ എല്‍.ജിയ്ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെയാണ് 450 കോടി ഡോളറിന്റെ നഷ്ടമുണ്ടായത്. ഈ വര്‍ഷം തന്നെ സ്മാര്‍ട്ഫോണ്‍ വിപണി അവസാനിപ്പിക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക