കണ്ണൂർ :പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഗദ്ദിക 2019-20 നാടന്‍ കലാമേള ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയിലെ മാധ്യമ അവാര്‍ഡുകള്‍ 27 ന് ഉച്ചക്ക് 12 മണിക്ക് വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക. 2020 ജനുവരി 27 മുതല്‍ ഫെബ്രുവരി അഞ്ച് വരെയായിരുന്നു ഗദ്ദിക മേള നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക