സൂറത്ത്: ജിയോയുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഗോതമ്പ് പൊടി വിൽപ്പന നടത്തിയ സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.
തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിച്ച് ഗോതമ്പ് പൊടി വിൽക്കുന്നതായി ചൂണ്ടിക്കാട്ടി ഒരു സ്ഥാപനത്തിനെതിരെ റിലയൻസ് ജിയോ പരാതി നൽകിയിരുന്നു.
പരാതി സ്വീകരിച്ച പൊലീസ് രാം കൃഷ്ണ ട്രേഡ്ലിങ്ക് എന്ന സ്ഥാപനത്തിനെതിരെ കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സൂറത്തിലെ സച്ചിൻ പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച നടപടികളെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക