കണ്ണൂർ :എഴുപത്തി രണ്ടാമത് റിപ്പബ്ലിക്ക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും നാളെ (ജനുവരി 26 ചൊവ്വാഴ്ച) രാവിലെ 8.30 മുതല്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന് സല്യൂട്ട് സ്വീകരിക്കും. 8.58നാണ് മന്ത്രി ഇ പി ജയരാജന് സല്യൂട്ട് സ്വീകരിക്കുക. ഒമ്പത് മണിക്ക് മന്ത്രി ദേശീയപതാക ഉയര്‍ത്തിയ ശേഷം റിപ്പബ്ലിക്ക് ദിന സന്ദേശം നല്‍കും. തുടര്‍ന്ന് അവാര്‍ഡ് വിതരണവും നടക്കും. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചാണ് റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത് എന്നതിനാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക