സിനിമാസ്വാദകരുടെ കാത്തിരിപ്പിനു വിരാമമിട്ട് രാജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ദസറ റിലീസായി ഒക്ടോബർ 13 ന് ചിത്രം റിലീസ് ചെയ്യും. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അജയ് ദേവ്ഗണ്, നിത്യ മേനോൻ, ആലിയ ഭട്ട് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ട്വിറ്ററിലൂടെയാണ് സിനിമയുടെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുന്നത്.
ടൊവിനോ, അന്ന ബെൻ, ഷറഫുദ്ധിൻ എന്നിവർക്കൊപ്പം ആഷിക് അബുവിന്റെ ‘നാരദൻ’ എത്തുന്നു
രാമരാജുവും ഭീമും തങ്ങൾ ആഗ്രഹിച്ചത് നേടാൻ ഒന്നിക്കുകയാണെന്ന അടികുറിപ്പോടെ ഇരുവരും കൈകോര്‍ത്ത് നിൽക്കുന്ന ചിത്രം നേരത്തെ ട്വീറ്റ് ചെയ്തുകൊണ്ട് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളുടെ ഷൂട്ടിങ് ആണെന്ന് ടീം അറിയിച്ചിരുന്നു. ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക