കണ്ണൂർ :കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കളിമുറ്റം പദ്ധതിയുടെ ഉദ്ഘാടനം നാളെ (ജനുവരി 28)അഞ്ചരക്കണ്ടി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിര്‍വഹിക്കും. അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് കെ പി ലോഹിതാക്ഷന് അധ്യക്ഷനാവും. അസിസ്റ്റന്റ് കളക്ടര്‍ ആര് ശ്രീലക്ഷ്മി മുഖ്യാഥിതി ആവും.
ശിശു വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ പദ്ധതികളെയും ഒരു കുടക്കീഴില് കൊണ്ടുവരുന്നതാണ് കളിമുറ്റം പദ്ധതി. കൊവിഡ് കാലത്ത് കുട്ടികളില്‍ ഉണ്ടാവുന്ന ഒറ്റപ്പെടലും മാനസിക പ്രശ്നങ്ങളും പരിഹരിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.
നാഷണല്‍ ഹെല്‍ത്ത് മിഷന്, കുടുംബശ്രീ മിഷന്, ലൈബ്രറി കൗണ്‍സില്‍, സര്‍വ്വ ശിക്ഷാ അഭിയാന്, ഐസിഡിഎസ് തുടങ്ങിയവരുമായി സഹകരിച്ചാണ് കളിമുറ്റം പദ്ധതി ആവിഷ്കരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക