കണ്ണൂർ :സാക്ഷരതാ മിഷന് സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാകേന്ദ്രങ്ങളിലും ഭരണഘടനയുടെ ആമുഖം വായിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ വിജയന് മാസ്റ്റര്‍, സെക്രട്ടറി വി ചന്ദ്രന്, അസി.ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ എന്നിവര്‍ പങ്കെടുത്തു. കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ അഡ്വ.ടി ഒ മോഹനനും നഗരസഭകളില്‍ ചെയര്മാന്മാരും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളില്‍ പ്രസിഡണ്ടുമാരും വിദ്യാകേന്ദ്രങ്ങളില്‍ വാര്‍ഡ് അംഗങ്ങളും ഭരണഘടനയുടെ ആമുഖം വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക