അജു വര്‍ഗീസ് നായകനാകുന്ന ‘സാജന് ബേക്കറി സിന്‍സ് 1962’ ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസും നടി ലെനയും സഹോദരങ്ങളായി അഭിനയിക്കുന്നു. ബോബന്, ബെറ്റ്സി എന്ന സഹോദരങ്ങള്‍ നടത്തുന്ന ബേക്കറിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നത്.
അജു വര്‍ഗീസ് ഡബിള്‍ റോളിലെത്തുന്ന ചിത്രം കൂടിയാണിത്. ആദ്യമായാണ് അജു ഡബിള്‍ റോളിലെത്തുന്നത്. രഞ്ജിത മേനോന്, ഗ്രേസ് ആന്റണി, കെ.ബി. ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, രമേഷ് പിഷാരടി, ജയന് ചേര്‍ത്തല, സുന്ദര്‍ റാം തുടങ്ങിയ താരങ്ങളും ഒട്ടേറേ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പത്തനംതിട്ട, റാന്നി എന്നിവടങ്ങളാണ് ലൊക്കേഷന്‍. അജു വര്‍ഗീസ്, അരുണ്‍ ചന്തു, സച്ചിന് ആര് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. ഗുരുപ്രസാദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രശാന്ത് പിള്ള സംഗീതവും അരവിന്ദ് മന്മഥന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
ഫെബ്രുവരി 12ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഫന്റാസ്റ്റിക് ഫിള്സിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്, വിശാഖ് സുബ്രമണ്യം,അജു, എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ ബാനറില്‍ അനീഷ് മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക