വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്ററില്‍ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് രണ്ട് ദിവസത്തെ പ്രായോഗിക പരിശീലനം നല്കുന്നു. ഫെബ്രുവരി മൂന്നാം വാരത്തില്‍ ആരംഭിക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളളവര് 430 രൂപ രജിസ്ട്രേഷന് ഫീസ് നല്കി ഫെബ്രുവരി 10 നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍, പയ്യനാട് (പി ഒ), മഞ്ചേരി, മലപ്പുറം, പിന് 676122 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍. 0483- 2768507, 9846797000.
പ്രതികരിക്കാൻ ഇവിടെ എഴുതുക