സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം ചുരുങ്ങും. മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.7 ശതമാനം ചുരുങ്ങുമെന്നാണ് സർവേ. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 11 ശതമാനമാകുമെന്ന് സര്‍വേ പ്രവചിക്കുന്നു. പ്രധാനമായും കോവിഡ് മഹാമാരിയും അതിനെ തുടര്‍ന്ന് ആഴ്ചകളോളം രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നതുമാണ് ഇത്തവണ സമ്പദ്വ്യവസ്ഥയുടെ തളർച്ചയ്ക്കിടയാക്കിയതെന്ന് സർവേയിൽ ചൂണ്ടിക്കാണിക്കുന്നു.
18 വർഷങ്ങൾക്ക് ശേഷം; ഫഹദ് നായകൻ, ഫാസിൽ നിർമാണം; മലയൻ കുഞ്ഞ് വരുന്നു
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് 2020-21 സാമ്പത്തിക സര്‍വേയില്‍ രാജ്യത്തിന്റെ ഭാവി വളര്‍ച്ചയെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും വ്യക്തമാക്കുന്നുണ്ട്. കോണ്ടാക്റ്റ് അധിഷ്ഠിത സേവനങ്ങള്‍, ഉല്‍പ്പാദന, നിര്‍മാണ മേഖലകളെയാണ് കോവിഡ് കൂടുതൽ ബാധിച്ചത്.
ക്രൈസ്തവരെ കയ്യിലെടുക്കാന്‍ ബിജെപി നീക്കം; പ്രചാരണത്തിന് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക