സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനായെത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചിത്രീകരണം പല തവണ നീട്ടിവയ്ക്കേണ്ടി വന്ന സിനിമയാണിത്. സിനിമയുടെ സെറ്റിലും കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചതോടെയാണ് ചിത്രീകരണം നീട്ടിയത്. ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലിരിക്കുന്ന രജനികാന്തിനെ സിരുത്തൈ ശിവ സന്ദർശിച്ചതോടെയാണ് അണ്ണാത്തെയുടെ ചിത്രീകരണം സംബന്ധിച്ചുള്ള വാർത്തകൾ വീണ്ടും സജീവമായിരിക്കുന്നത്.
ഭക്തര്‍ വീടുകളില്‍ പൊങ്കാല ഇടണം; ആറ്റുകാല്‍ പൊങ്കാല ചടങ്ങ് മാത്രമാക്കും
സിനിമയുടെ ചിത്രീകരണം മേയിൽ പുനരാരംഭിക്കാനാണ് തീരുമാനം. നവംബറില്‍ ദീപാവലി റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു വാർത്തകൾ. ഖുശ്ബു, കീര്‍ത്തി സുരേഷ്, മീന തുടങ്ങി ഒട്ടേറെ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന് ഒക്ടോബറില്‍; നോവാവാക്സ് വാക്സിന് ജൂണില്‍ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക