ചൈനയിൽ 18,489 വെബ്സൈറ്റുകള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം ചൈനയിൽ 18,489 നിരോധിക്കുകയും 4,551 വെബ്സൈറ്റുകള്‍ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗെയിംസ്, ഓൺലൈൻ ഡേറ്റിംഗ് തുടങ്ങിയവയെ പ്രമോട്ട് ചെയ്യുന്ന സൈറ്റുകളാണ് പൂട്ടിയതെന്നാണ് സൂചന. ഇന്റര്‍നെറ്റിനു മേല്‍ കടുത്ത നിയന്ത്രണം നടത്തുന്ന രാജ്യം കൂടിയാണ് ചൈന.
ലൈവ് റിപ്പോട്ടിങിനിടെ കുറുമ്പുമായി സ്വന്തം കുഞ്ഞെത്തിയാൽ എന്തുചെയ്യും? വൈറലായി വീഡിയോ
നിയമവിരുദ്ധമായ കണ്ടന്റുകളാണ് സൈറ്റുകള്‍ വഴി ലഭ്യമാകുന്നത്. ചൈനീസ് സർക്കാരിന്റെ സൈബർ സെക്യൂരിറ്റി സ്ഥാപനായ സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന് ഓഫ് ചൈനയാണ് ഇക്കാര്യങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, സർക്കാരിന് നേരെ വിമർശനം ഉയർത്തുന്നതായ സൈറ്റുകളാണ് നിരോധിക്കപ്പെട്ടവയിലുള്ളതെന്നാണ് വിമർശകരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക