നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായി പര്യടനം നടത്തും. പ്രവര്‍ത്തകരേയും നേതാക്കളേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുക, സര്‍ക്കാരിനെതിരെ സംസ്ഥാനമുടനീളം പ്രചാരണം, സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമിടല്‍ എന്നിവ ലക്ഷ്യം വച്ചുകൊണ്ടാണ് യാത്ര.
14 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സര്‍വീസ് താത്കാലികമായി നിര്‍ത്തി ഹരിയാന
ഇന്നത്തെ യാത്രയ്ക്ക് രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിൽ ആദ്യ സ്വീകരണം നൽകും. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെയാണ് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുക. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ഐശ്വര്യ കേരള യാത്ര 22 ന് തിരുവനന്തപുരത്ത് സമാപിക്കും.
‘അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം…! ഉദ്ഘാടനം മമ്മൂട്ടിയും മോഹന്‍ലാലും ചേർന്ന്..
പ്രതികരിക്കാൻ ഇവിടെ എഴുതുക