80 ലക്ഷം രൂപയുടെ ലോട്ടറിയടിച്ചതറിഞ്ഞപ്പോൾ ബിഹാർ സ്വദേശി മുഹമ്മദ്സായിദിന് ആദ്യം തോന്നിയത് ഭയമാണ്. വൈകിയില്ല, ഉടൻ കൂട്ടുകാരെ വിളിച്ചു. അവരെ ഒപ്പം കൂട്ടി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്ക്.
ഭാഗ്യവാനായപ്പോൾ ആരെങ്കിലും അപായപ്പെടുത്തുമെന്ന ഭീതിയിലാണ് ലോട്ടറി ടിക്കറ്റുമായി പൊലീസിനെ സമീപിച്ചത്.
കൂലിപ്പണിക്കായി കൊയിലാണ്ടിയിൽ എത്തിയ മുഹമ്മദ്സായിദ് നന്തി ലൈറ്റ് ഹൗസിനടുത്തു വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്. ടിക്കറ്റ് വാങ്ങിയ ശേഷം തുടർ നടപടിക്കായി സഹായം നൽകുമെന്നു പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക