കണ്ണൂർ :കൂത്തുപറമ്പ് താലൂക്ക് ആശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവുള്ള സെക്യൂരിറ്റി (നൈറ്റ് വാച്ച്മാന്) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര് ഫെബ്രുവരി ഒമ്പതിന് ഉച്ചക്ക് രണ്ട് മണിക്ക് വയസ് തെളിയിക്കുന്ന രേഖ, ശാരീരിക ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം. അപേക്ഷകര്‍ 60 വയസില്‍ താഴെ പ്രായമുള്ള ശാരീരിക ക്ഷമതയുള്ള പുരുഷന്മാരായിരിക്കണം. കൂത്തുപറമ്പിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കും വിമുക്തഭടന്മാര്ക്കും മുന്‍ഗണന. ഫോണ്‍ 0490 2367450, 7306996066.
വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ താരം! വെളിപ്പെടുത്തി സായ് പല്ലവിയുടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക