ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ ഭൂഷണ്, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് അഞ്ച് ശതമാനം മാര്‍ക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. കേരള ഗവ.പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന കോഴ്സ് അപ്പര്‍ പ്രൈമറി സ്ക്കൂളിലെ അധ്യാപക യോഗ്യതയായി പരിഗണിക്കും. അവസാന തീയതി ഫെബ്രുവരി 15. പൂരിപ്പിച്ച അപേക്ഷ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പോസ്റ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 8547126028.
പ്രതികരിക്കാൻ ഇവിടെ എഴുതുക