ഷവോമി എംഐ 11 സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 8ന് സ്മാര്‍ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ഹാന്‍ഡ്സെറ്റില്‍ ഏറ്റവും പുതിയ ക്വാല്‍കോമിന്റെ മുന്‍നിര 5 ജി-റെഡി ചിപ്സെറ്റ് സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രിപ്പിള്‍-ലെന്‍സ് ക്യാമറ സെറ്റപ്പ് വരുന്ന ഈ ഹാന്‍ഡ്സെറ്റില്‍ എഫ് / 1.9 അപ്പേര്‍ച്ചര്‍ വരുന്ന 108 എംപി പ്രൈമറി സെന്‍സറും 13 എംപി വൈഡ് ആംഗിള്‍ ലെന്‍സും എഫ് / 2.4 അപ്പേര്‍ച്ചര്‍ വരുന്ന 5 എംപി സെന്‍സറും ഘടിപ്പിച്ചിരിക്കുന്നു.
എന്‍ഐപിഎംആറിനെ ഫെബ്രു. 6-ന് മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കും
സെല്‍ഫി ക്യാമറ സെറ്റപ്പിലെ പഞ്ച്-ഹോളിനുള്ളില്‍ 20 എംപി സെന്‍സറുണ്ട്. 6.81 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്പ്ലേ, 91.4 ശതമാനം സ്ക്രീന്‍-ടു-ബോഡി റെഷിയോ 1440 x 3200 പിക്സല്‍ റെസല്യൂഷനും ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടായിരിക്കും. പാനല്‍ 120Hz റിഫ്രഷ് റേറ്റും ലഭ്യമാക്കും. എച്ച്ഡിആര്‍ 10 സര്‍ട്ടിഫൈഡ് ആയിരിക്കുമിത്.
വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിച്ച സൂപ്പര്‍ താരം! വെളിപ്പെടുത്തി സായ് പല്ലവിയുടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക