മോഹൻലാലിനും മമ്മൂട്ടിക്കുമെതിരെ ഡാൻസർ തമ്പി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ശാന്തിവിള ദിനേശ്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.
മോഹന്‍ലാലിനും മമ്മൂട്ടിക്കും ഫാന്‍സ് അസോസിയേഷന് രൂപീകരിക്കാനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനുമെല്ലാം ഡാന്‍സര്‍ തമ്പി മുന്നിലുണ്ടായിരുന്നു. സ്വന്തം പ്രവൃത്തി കൊണ്ട് തന്നെയാണ് തമ്പി മോഹന്‍ലാലിനും മമ്മൂട്ടിക്കും അന്യനായി മാറിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മോഹന്‍ലാലിന്റെ വിവാഹത്തിന്റെ ഫോട്ടോ പകര്‍ത്താൻ ഫോട്ടോഗ്രാഫര്‍മാരെ ആരെയും ഡാൻസർ തമ്പി സമ്മതിച്ചിരുന്നില്ലെന്നും മോഹന്‍ലാലിന്റെ അച്ഛനായ വിശ്വനാഥന് നായര്‍ പറഞ്ഞിട്ട് പോലും ഡാന്‍സര്‍ തമ്പി അത് അനുവദിച്ചില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക