ബോളിവുഡ് താരങ്ങളായ ആലിയയും ഷാരൂഖ് ഖാനും തമ്മിലുള്ള ഒരു സംഭാഷണം വൈറലാവുകയാണ്. കരൺ ജോഹർ ഷോയിലായിരുന്നു ആലിയയുടെ ഡേറ്റിംഗിനെ കുറിച്ച് നടൻ വാചാലനായത്. നടിയുടെ ഡേറ്റിംഗ് വാർത്ത തന്നെ ഞെട്ടിച്ചുവെന്നാണ് ഷാരൂഖ് പറയുന്നത്
എന്നാൽ തനിക്ക് ആകെ 23 വയസ്സാണുള്ളത്. അപ്പോൾ തനിക്ക് മൂന്നോ, നാലോ കാമുകൻമാരാണ് ഉണ്ടായിരുന്നത്. എന്നാൽ അത് ഒരു സമയത്തല്ലെന്നും നടി പറഞ്ഞു.
എന്നാൽ താൻ പറഞ്ഞത് ആലിയ ഒരേ സമയം ഡേറ്റിംഗ് നടത്തുന്നു എന്നല്ല എന്നാണ് മറുപടിയായി നടൻ പറഞ്ഞത്. താൻ വളര പഴയ വ്യക്തിയാണ്. തന്നെ സംബന്ധിച്ചടത്തോളം 23 വയസ്സുള്ളപ്പോൾ നാലു പേരെ ഡേറ്റ് ചെയ്തുവെന്നതിൽ ഒരുപാട് അർത്ഥങ്ങൾ ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക