മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ച് കോൺഗ്രസ് നേതാവ് നാനാ പട്ടോളെ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായാണ് സ്പീക്കർ സ്ഥാനം രാജിവച്ചത്. നേരത്തെ കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നാനാ പട്ടോള്‍ ഇടക്കാലത്ത് ബിജെപിയില്‍ ചേരുകയും 2014ല്‍ ബാന്ദ്രയില്‍ നിന്നുള്ള ബിജെപി എംപിയാകുകയും ചെയ്തിരുന്നു. തുടർന്ന് നരേന്ദ്ര മോദിയെ വിമർശിക്കുകയും പിന്നീട് കോൺഗ്രസിലേക്ക് തന്നെ മടങ്ങി വരികയുമായിരുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. കർഷക ആത്മഹത്യകളുടെ നാടായ വിദർഭ മേഖലയിൽ നിന്നുള്ള കർഷക നേതാവാണ് നാനാ പട്ടോളെ. 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും സ്പീക്കറാവുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക