കേന്ദ്ര സർക്കാരിനും സർക്കാർ നടപടികൾക്കും ഇപ്പോഴും നിലപാടുകളുമായി മുന്നോട്ട് വരുന്ന താരമാണ് സിദ്ധാർത്ഥ്. ബി.ജെ.പി, സംഘപരിവാരിനെതിരെ കടുത്ത നിലപാടുകളാണ് ഇപ്പോഴും സിദ്ധാർത്ഥിന്റെത്. ഇപ്പോഴിതാ പുതിയ ഹാഷ്ടാഗുകൾക്കെതിരെയും രംഗത്ത് വന്നിരിക്കുകയാണ് നടൻ.
ആമസോൺ സിഇഒ പദവിയിൽ ഇനി ജെഫ് ബെസോസ് ഇല്ല.. ; ഒഴിയുന്നത് 27 വർഷം വഹിച്ച പദവി
നിങ്ങളുടെ ഹീറോസിനെ വിവേകത്തോടെ തെരഞ്ഞെടുക്കുക. വിദ്യാഭ്യാസം, സമാനുഭാവം, സത്യസന്ധത, പിന്നെ അല്‍പ്പം നട്ടെല്ലും കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ദിവസം രക്ഷപ്പെട്ടേനെ. ഒരിക്കലും നിലപാട് വ്യക്തമാക്കാത്ത ശക്തരായ വ്യക്തികള്‍ പെട്ടെന്ന് ഒരു ദിവസം ഒരേ പാട്ട് പാടുകയാണ്, അതാണ് യഥാര്‍ത്ഥത്തില്‍ പ്രചാരണം. പ്രചാരണമെന്തെന്ന് തിരിച്ചറിയൂ’. സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. കർഷക സമരത്തിന് തുടക്കം മുതലേ പിന്തുണ പ്രഖ്യാപിച്ചയാളാണ് നടൻ. ഗാന്ധി ഘാതകനായ ഹിന്ദുത്വവാദി നാഥുറാം വിനായക് ഗോഡ്സെക്കെതിരെയും കഴിഞ്ഞ ദിവസം സിദ്ധാർത്ഥ് ശബ്ദമുയർത്തിയിരുന്നു.
പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ് എത്തുന്നു.., ഷോര്‍ട്സിനു പിന്നാലെ ‘ക്ലിപ്സ്
പോപ് താരം രിഹാനയും കാലാവസ്ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗും ഇന്ത്യയിലെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിഷയം ആഗോള ശ്രദ്ധയില്‍ എത്തുന്നത്. ഇതിനെതിരെ രാജ്യത്തെ പ്രമുഖ കായിക, സിനിമാ താരങ്ങള്‍ രംഗത്തുവരികയായിരുന്നു. എന്നാലിപ്പോൾ കായിക താരങ്ങൾക്കെതിരെ നിരവധി പേരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക