കര്‍ഷക പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സച്ചിന് തെന്‍ഡുല്‍ക്കര്‍ അടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സച്ചിന് പ്രശ്നത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചപ്പോള്‍ കോഹ്ലി, രാഹനെ തുടങ്ങിയവര്‍ ഇരുകൂട്ടരെയും പിണക്കാത്ത സമീപനമാണ് കൈക്കൊണ്ടത്. ഇപ്പോഴിതാ കര്‍ഷക വിഷയം ടീം മീറ്റിംഗിനിടെയും ചര്‍ച്ചയായെന്ന് കോഹ്ലി പറഞ്ഞു.
‘കര്‍ഷക പ്രതിഷേധം ടീം മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാവരും അവരവരുടെ അഭിപ്രായം പറഞ്ഞു. അത്രതന്നെ’, എന്നാണ് കോഹ് ലി പറഞ്ഞത്.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങശളിലേക്ക് കടക്കാന്‍ കോഹ്ലി തയ്യാറായില്ല. ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.
പുറത്തുനിന്നുള്ളവര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നാണ് സച്ചിന് പറഞ്ഞത്. രാജ്യാന്തര പോപ് താരം റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബര്‍ഗ് തുടങ്ങിയ പ്രമുഖര്‍ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച പശ്ചാത്തലത്തിലാണ് സച്ചിന്റെ ട്വീറ്റ്. എന്നാല്‍ സച്ചിന്റെ നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക