കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സംഗീത സംവിധായകന് ഷാന്‍ റഹ് മാനും. ഫേസ്ബുക്കിലൂടെയായിരുന്നു ഷാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ഉണ്ട ചോറിന് നന്ദി എന്നായിരുന്നു ഷാന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഐ സ്റ്റാന്റ് വിത്ത് ഫാര്‍മേര്‍സ്, ഫാര്‍മേര്‍സ് ഓഫ് ഇന്ത്യ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു ഷാനിന്റെ പോസ്റ്റ് .
കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന് സലിം കുമാര്‍, ഗായിക സയനോര ഫിലിപ്പ്, മിഥുന് മാനുവല്‍ തോമസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.
https://www.facebook.com/shaanrahman/posts/10159173142347495
പ്രതികരിക്കാൻ ഇവിടെ എഴുതുക