മൂലമറ്റം പവര്‍ഹൗസിലുണ്ടായ പൊട്ടിത്തെറിയിൽ സംസ്ഥാനത്ത് പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. മൂലമറ്റം പവര്‍ഹൗസ് നാലാം നമ്പര്‍ ജനറേറ്ററില്‍ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. വൈദ്യുതി പ്രയോഗത്തിന്റെ തോത് കൂടുതലുള്ള സമയമായതിനാൽ തന്നെ വൈദ്യുതി മുടങ്ങുന്നതിനുള്ള കാരണമായി. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബി ശ്രമം ആരംഭിച്ചു.
പുകവലിയും മദ്യപാനവും ഒഴിവാക്കണം; വാക്സിനേഷന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതേസമയം, ആളപായമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അറിയിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഫേഷ്യൽ ചെയ്ത് മുഖം പൊള്ളി ; ബ്യൂട്ടി പാർലറിനെതിരെ പരാതിയുമായി യുവതി
പ്രതികരിക്കാൻ ഇവിടെ എഴുതുക